www.sevanamradio.com
www.sevanamradio.com

Currency Rate

News

ഭി​ന്ന​ലിം​ഗ​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സംഭവം: യുവാവ് അറസ്റ്റില്‍ (Tue, 22 Aug 2017)
ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു സ​മീ​പം ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റില്‍. ചാ​ല​ക്കു​ടി അ​ന്ന​മ​ട സ്വ​ദേ​ശി അ​ഭി​ലാ​ഷാണ് പോലീസിന്‍റെ പിടിയിലായത്. ത​മി​ഴ്നാ​ട് ചി​ന്ന​സേ​ലം സ്വ​ദേ​ശി ഗൗ​രി​യെ​യാ​ണ് കഴിഞ്ഞയാഴ്ച ആലുവ റെയില്‍വേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
>> Read more

ശൈലജ ടീച്ചര്‍ രാജിവയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ (Tue, 22 Aug 2017)
ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ''ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട, അത് നടക്കാന്‍ പോകുന്നില്ല...'' എന്നാണ് കോടിയേരി പറഞ്ഞത്. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനം നേരിട്ട ശൈലജ ടീച്ചര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കോടിയേരി ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
>> Read more

ഓണം 'വെള്ള'ത്തിലാക്കാന്‍ സര്‍ക്കാര്‍! മുന്നൂറോളം ബാറുകള്‍ തുറക്കും (Tue, 22 Aug 2017)
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍. ഇതിനായി കോര്‍പ്പറേഷന്‍, നഗരസഭാ പരിധികളില്‍ അടച്ചിട്ടിരിക്കുന്ന ബാറുകള്‍ക്ക് ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
>> Read more

സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഫീസ്‌ അഞ്ച് ലക്ഷമായി തുടരും (Tue, 22 Aug 2017)
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തില്‍ ഫീസ്‌ അഞ്ച് ലക്ഷമായി തുടരും. വിദ്യാര്‍ത്ഥികള്‍ ആറു ലക്ഷത്തിന്‍റെ ബോണ്ടോ ബാങ്ക് ഗ്യാരന്റിയോ നല്‍കണമെന്നും നിര്‍ദേശിച്ചു. പ്രവേശന വിഷയത്തിൽ പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു ഹൈക്കോടതി. 
>> Read more

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും (Tue, 22 Aug 2017)
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ വാദമാണ് ദിലീപിന്‍റെ അഭിഭാഷകന്‍ നടത്തിയത്.
>> Read more

കെ.കെ. ശൈലജയ്ക്കെതിരെ സമരപരിപാടികള്‍ക്ക് ആഹ്വാനംചെയ്യാന്‍ യു.ഡി.എഫ് യോഗം നാളെ (Tue, 22 Aug 2017)
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്കെതിരായി കൂടുതല്‍ സമരപരിപാടികളെപറ്റി ആലോചിക്കുന്നതിനായി യു.ഡി.എഫിന്‍റെ അടിയന്തര യോഗം നാളെ ചേരും.
>> Read more

റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി (Tue, 22 Aug 2017)
പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ചാടി രക്ഷപ്പെട്ടു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ജയദേവ്,സാഹു ഗോപാല്‍ ദാസ് എന്നിവരാണ് ഇന്നു പുലര്‍ച്ചെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഇവര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്.
>> Read more

ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി പോലീസ്; കാവ്യാമാധവനും കുരുക്കിലേക്ക് (Tue, 22 Aug 2017)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുമായി പൊലീസ്. തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്ന് പ്രോസ്‌ക്യൂഷന്‍ അറിയിച്ചു.
>> Read more

നിലപാടുകളിൽനിന്ന് മലക്കംമറിഞ്ഞ് പള്‍സര്‍ സുനി (Tue, 22 Aug 2017)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ പരാമര്‍ശിക്കപ്പെട്ട 'മാഡ'ത്തിന് ഈ കേസുമായി യാതൊരു പങ്കുമില്ലെന്ന് മുഖ്യപ്രതി പൾസർ സുനി.
>> Read more

പച്ചക്കറി വിലക്കയറ്റം: ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി (Tue, 22 Aug 2017)
ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടി കേരളാ സര്‍ക്കാര്‍ ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. ഹോര്‍ട്ടികോര്‍പ്പ് കൂടാതെ  സംസ്ഥാനത്ത് 4315 ഓണച്ചന്തകള്‍കൂടി തുടങ്ങാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. 
>> Read more

Print Print | Sitemap
© Sevanam Radio 2017. All rights reserved.